Tuesday, November 21, 2006

പ്രണയത്തിന്റെ അവസാനം


മഴത്തുള്ളി പറഞ്ഞു;
ഒരു തൊടീലിന്റെ കുളിരില്‍
തീര്‍ന്നുപോകുന്നതേയുള്ളൂ
മണ്ണിന്റെ കൊതി
ഒരു കരിമേഘത്തില്‍ നിന്നും
ഉതിര്‍ന്നു പോകുമ്പോള്‍ എന്റെയും

Sunday, November 19, 2006

നിരാശ
നൈരാശ്യത്തിലേക്ക്‌
ഒരായിരം വഴികള്
‍ജീവിതത്തിലേക്ക്‌
ഒന്നേയൊന്നും
എന്നിട്ടും
എനിക്കെന്തിനാണ്‌
എപ്പോഴും വഴി തെറ്റുന്നത്‌?