Sunday, November 19, 2006

നിരാശ
നൈരാശ്യത്തിലേക്ക്‌
ഒരായിരം വഴികള്
‍ജീവിതത്തിലേക്ക്‌
ഒന്നേയൊന്നും
എന്നിട്ടും
എനിക്കെന്തിനാണ്‌
എപ്പോഴും വഴി തെറ്റുന്നത്‌?

7 comments:

Unknown said...

ഒരു ചെറു കുറിപ്പ്‌...
എന്തിനാണ്‌ എനിക്ക്‌ എപ്പോഴും വഴി തെറ്റുന്നത്‌?

Rasheed Chalil said...

വഴികളുടെ ആധിക്യം കാരണം ആവാം...നല്ല ചിന്തതന്നെ... സ്വാഗതം സുഹൃത്തേ

Mubarak Merchant said...

ജീവിതത്തിലേക്കുള്ള ആ ഒരേയൊരു വഴി ഗട്ടറും ചെളിവെള്ളവും കിടക്കുന്നതു കാണുമ്പൊ ആദ്യം ഉടുമുണ്ട് ഒരല്പം പൊക്കിപ്പിടിച്ചിട്ടാണെങ്കിലും ചെളിറ്റില്‍ ചവിട്ടാതെ, കുഴിയില്‍ വീഴാതെ പോകാന്‍ നാം തയ്യാറാവും.
പക്ഷെ മിക്കപ്പോഴും തൊട്ടരികില്‍ കാണുന്ന റബ്ബറൈസ്ഡ് ബിറ്റുമെന്‍ വിരിച്ച വിശാലമായ വഴി കാണുമ്പോള്‍ നാമറിയാതെ തന്നെ കാലുകള്‍ അങ്ങോട്ട് നയിക്കും.
അവിടെയാണ് നിരാശയിലേക്കുള്ള വഴി തുടങ്ങുന്നത്.

സു | Su said...

വഴി തെറ്റുന്നത് വേറൊന്നും കൊണ്ടല്ല. പൈലറ്റ് വാഹനക്കാരന്‍ ശരിയല്ല, അതു തന്നെ. അയാളെ മാറ്റൂ. നല്ല വഴിക്ക് പോകൂ :)

thoufi | തൗഫി said...

ലക്ഷ്യത്തെക്കുറിച്ച ഉറച്ച ബോധ്യമുണ്ടെങ്കില്‍ വഴിതെറ്റില്ല,കുഞേ..

വിഷ്ണു പ്രസാദ് said...

ഇതിനെ കുറിപ്പെന്ന് വിളിച്ചത് താങ്കളുടെ വിനയം.ഇത് കവിത തന്നെ.ഇഷ്ടമായി.

ഷാഫി said...

ഒരേയൊരു പ്രാവശ്യം മാത്രം ചെയ്തു ഫലിപ്പിക്കാവുന്ന കാര്യങ്ങളുണ്ട്. തീവന്ടിക്ക് മുന്നില്‍ കിടക്കുക പോലെ.
എനിക്കിതിങ്ങനെ ഇഷ്ടപ്പെട്ട് വരുന്നുണ്ട്.. ങും.....